സെക്കന്റ് ഷോ
സെക്കന്റ്ഷോ കഴിഞ്ഞു ലാസ്റ്റ് വണ്ടി നോക്കി നിൽക്കുക ആണ് രഘു , നാട്ടിലേക്ക് പോകാനുള്ള ലാസ്റ്റ് വണ്ടി യായത് കൊണ്ടു നല്ല തിരക്ക് ഉണ്ട് അതു പോലെ മിക്കവരും പരിചയക്കാ ർ ആണ്.എന്താണെന്ന് അറിയില്ല വണ്ടി വരാൻ താമസം ഉണ്ടെന് തോന്നുന്നു അത് കൊണ്ടു രഘു കുറച്ചു
മാറി നിന്നു ഒരു സിഗരറ്റ് എടുത്തു വലി ക്കാൻ തുടങ്ങി . സിഗരറ്റ് പകുതി ആയപ്പോൾ തന്നെ ആന വണ്ടി
ബസ്സ്റ്റോപ്പിൽ എത്തി . നല്ല തിരക്ക് ആണെങ്കിലും സീറ്റ് കിട്ടി കാരണം മി ക്ക ആൾക്കാരും ബാറിൽ
നിന്ന് മിനുങ്ങി ആണ് കയറിയിരി ക്കുന്നത് ,അവരെല്ലാം നിൽക്കാൻ ആണ് താൽപ്പര്യം.നല്ല മഴ
കഴിഞ്ഞത് കൊണ്ട് ബസിന്റെ സീറ്റെ ല്ലാം വല്ലാതെ നനഞ്ഞിരുന്നു. ചെറുതാ യി മയക്കം വരുന്നുണ്ട് എന്നാല് ഉറങ്ങി സ്റ്റോപ്പിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിൽ പ്രശ്‌നം ആകും . ബസിന്റെ വിൻഡോ ചെറുതായി പൊക്കി സ്ഥലം നോക്കി ഇരിക്കുമ്പോൾ സ്റ്റോപ്പിന് തൊട്ട് മുന്നേ ഉള്ള സ്റ്റോപ്പിലെ ജോർജ് ചേട്ടന്റെ കട
തുറന്നിരിക്കുന്നത് കണ്ടു എന്നാൽ അവിടെ ഇറങ്ങി സിഗരറ്റ് വാങ്ങാമെ ന്നു കരുതി രഘു അവിടെ ഇറങ്ങി .
"ചേട്ടാ , ഇതെന്താ കട അടയ്ക്കാൻ വൈകിയത് ?"
"ആഹാ , രഘുവോ ?
ഇതെന്താ ഈ സമയത്തു ?
മകൻ ഹോസ്റ്റലിൽ നിന്നു വരുന്നുണ്ട് , എന്നാൽ അവനെ കൂടി കൊണ്ട് പോ കാമെന്ന് കരുതി ."
"ആണോ ? ഞാൻ ഒരു പടത്തിന് പോ യത് ആണ്,മോഹൻലാലിന്റെ നരസിം ഹം സൂപ്പർ പടംആണ്. പോയി കാണാ ൻ മേലായിരുന്നോ ?
ഒരു സി ഗരറ്റ് തന്നെ "
"നല്ലത് ആണെങ്കിൽ ഒന്നു പോയേ ക്കാം . നീ ഇനി എങ്ങനെ വീട്ടിൽ പോ കും ?നല്ല മഴയ്ക്ക് ഉള്ള കോളുണ്ട്"
"ഞാൻ ഇവിടെ നിന്ന് ആ മനപറമ്ബ് കയറി അങ്ങു പോകും 10 മിനിറ്റ് കൊ ണ്ട് വീട് എത്തും "
"ഈ രാത്രിക്ക് അതു വഴി പോകണോ ?
അവിടെ 'കണ്ണ് കെട്ട്' ഉണ്ടെന്ന്
പറയുന്നത് !!"
"അതൊക്കെ ചുമ്മാ പറയുന്നത് അല്ലെ , എന്റെ കയ്യിൽ ടോർച്ചു ഉണ്ട്.
എന്നാൽ ശരി പിന്നെ കാണാം "
രഘു സിഗരറ്റ് കത്തിച്ചു ഒരു മൂളി പാട്ടൊക്കെ പാടി പയ്യെ നടക്കാൻ തുടങ്ങി . കറന്റ് പോയത് കൊണ്ടു എങ്ങും നല്ല ഇരുട്ടാണ് , നല്ല തണുത്ത കാറ്റ് അടിക്കുന്നുണ്ട്. രഘു മനപറമ്പിൽ എത്തി കുറച്ചു കഴി ഞ്ഞപ്പോൾ ഇത്രയും നേരം കേട്ട ചീവീ ടുകളുടെ ശബ്ദം കേൾക്കാൻ ഇല്ല അത് പോലെ വല്ലാതെ ദാഹം തോന്നുന്നു ചെവി ആകെ അടഞ്ഞുപോകുന്നു.പെട്ടെന്നു കൈയി ൽ ഉണ്ടായിരുന്ന ടോർച്ചു നിന്ന് പോയി, !!
അടിച്ചിട്ടും തിരിച്ചിട്ടും ഒന്നും കത്തുനി ല്ല. ചുറ്റും കുറ്റാ കൂരിരുട്ട് സ്വന്തം കയ്യ് പോലും കാണാൻ വയ്യ.
എങ്ങോട്ട് പോകണം എന്നു അറിയുന്നി ല്ല. ഒന്ന് ഉച്ചത്തിൽ കൂവാൻ നോക്കിയി ട്ട് ശബ്ദം വരുന്നില്ല മുന്നോട്ട്
ഓടാൻ നോക്കി എന്നാൽ മരത്തിൽ ഇടിച്ചു താഴെ വീണു. തപ്പി പിടിച്ചു എഴുന്നേറ്റു ഭയം രഘുവിനെ
കാർന്നു തിന്നാൻ തുടങ്ങി . എങ്ങനെ യും വീട് എത്തണം പക്ഷെ, എങ്ങനെ ആന്നെന് അറിയില്ല.
ചെവിയും തൊണ്ടയും എല്ലാം അടഞ്ഞു കയ്യും കാലും ഒന്നും ചലിക്കുന്നില്ല, പിന്നേയും സർവശക്തിയും
എടുത്ത് ഓടാൻ നോക്കി .പെട്ടെന്ന് അത് സംഭവിച്ചു, മനപറമ്പിൽ ഒരു പൊട്ട കിണർ ഉണ്ട് ചത്ത
ജീവികളെ ഒക്കെ കളയുന്ന ഒരു കി ണർ ഉണ്ട്. അവൻ കണ്ണ് മൂടി നേരെ ആ കിണറ്റിലേക്ക് വീണു. അവൻ
വീണപ്പോൾ അത്രയും നേരം കയ്യിൽ പി ടിച്ചു കൊണ്ടിരുന്ന ടോർച്ചു ആ കിണറി ന്റെ അരികിലേക്ക്
വീണത്.അതേ വരെ കത്താതെ ഇരുന്ന ആ ടോർച്ചിൽ നിന്ന് പതിയെ വെളിച്ചം വരാൻ തുടങ്ങി .പെട്ടെന്ന് ഇരുട്ടിൽ നി ന്ന് ഒരു രൂപം പതിയെ ഇറങ്ങി വന്നു തെളിഞ്ഞുകി ടന്ന ആ ടോർച്ചു എടുത്തു ഓഫ് ആക്കി .
Comments
Post a Comment