Posts

Showing posts from February, 2025

സെക്കന്റ് ഷോ

സെക്കന്റ്ഷോ കഴിഞ്ഞു ലാസ്റ്റ് വണ്ടി നോക്കി നിൽക്കുക ആണ് രഘു , നാട്ടിലേക്ക് പോകാനുള്ള ലാസ്റ്റ് വണ്ടി യായത് കൊണ്ടു നല്ല തിരക്ക് ഉണ്ട് അതു പോലെ മിക്കവരും പരിചയക്കാ ർ ആണ്.എന്താണെന്ന് അറിയില്ല വണ്ടി വരാൻ താമസം ഉണ്ടെന് തോന്നുന്നു അത്‌ കൊണ്ടു രഘു കുറച്ചു മാറി നിന്നു ഒരു സിഗരറ്റ് എടുത്തു വലി ക്കാൻ തുടങ്ങി . സിഗരറ്റ് പകുതി ആയപ്പോൾ തന്നെ ആന വണ്ടി ബസ്സ്റ്റോപ്പിൽ എത്തി . നല്ല തിരക്ക് ആണെങ്കിലും സീറ്റ് കിട്ടി കാരണം മി ക്ക ആൾക്കാരും ബാറിൽ നിന്ന് മിനുങ്ങി ആണ് കയറിയിരി ക്കുന്നത് ,അവരെല്ലാം നിൽക്കാൻ ആണ് താൽപ്പര്യം.നല്ല മഴ കഴിഞ്ഞത് കൊണ്ട് ബസിന്റെ സീറ്റെ ല്ലാം വല്ലാതെ നനഞ്ഞിരുന്നു. ചെറുതാ യി മയക്കം വരുന്നുണ്ട് എന്നാല് ഉറങ്ങി സ്റ്റോപ്പിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിൽ പ്രശ്‌നം ആകും . ബസിന്റെ വിൻഡോ ചെറുതായി പൊക്കി സ്ഥലം നോക്കി ഇരിക്കുമ്പോൾ സ്റ്റോപ്പിന് തൊട്ട്‌ മുന്നേ ഉള്ള സ്റ്റോപ്പിലെ ജോർജ് ചേട്ടന്റെ കട തുറന്നിരിക്കുന്നത് കണ്ടു എന്നാൽ അവിടെ ഇറങ്ങി സിഗരറ്റ് വാങ്ങാമെ ന്നു കരുതി രഘു അവിടെ ഇറങ്ങി . "ചേട്ടാ , ഇതെന്താ കട അടയ്ക്കാൻ വൈകിയത് ?" "ആഹാ , രഘുവോ ? ഇതെന്താ ഈ സമയത്തു ? മകൻ ഹോസ്റ്റലിൽ നിന്നു വരുന്ന...