Posts

Showing posts from January, 2025

സുഭാഷിതം

അമന്ത്രം അക്ഷരം നാസ‌ി നാസ്ത‌ി മൂലമനൗഷധം അയോഗ്യ: പുരുഷോ നാസ്‌തി യോജകസ്തത്ര ദുർലഭ: മന്ത്രമല്ലാത്തതായി ഒരു അക്ഷരം പോലുമില്ല. ഔഷധ ഗുണമില്ലാത്തതായി ഒരു വേരുപോലുമില്ല. എന്തെങ്കിലും ഒരു കഴിവോ യോഗ്യതയോ ഇല്ലാത്ത ഒരു മനുഷ്യൻ പോലുമില്ല. ശരിയായ ഇടത്തു ശരിയായ രീതിയിൽ ചേർക്കാൻ കഴിവുള്ള "യോജകൻമാർ" കുറച്ചു പേരേ ഉള്ളു